- September 6, 2024
കരൾ മാറ്റിവച്ചതിനുശേഷം എന്തെല്ലാം ശ്രദ്ധിക്കണം?
ഒരാൾക്ക് കരൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യം തന്നെ വളരെ ഗൗരവമുള്ളതാണ്. അത് രോഗിയെ മാത്രമല്ല കുടുംബത്തെയും സാമ്പത്തികമായും മാനസികമായും തളർത്തുന്നു. കരൾ മാറ്റിവച്ചതിനുശേഷം എന്തെല്ലാം ശ്രദ്ധിക്കണം? സര്ജറിക്ക് ശേഷവും വളരെ ശ്രദ്ധയോടെ ഉള്ള പരിചരണവും ചികിത്സയും മാസങ്ങളോളം ആവശ്യമാണ്. അതിനുശേഷവും എല്ലാ മൂന്നു മാസം കൂടുമ്പോഴും ലാബ് പരിശോധനകുളും മരുന്നും മുടങ്ങാതെ തുടരണം . സാധാരണ ഗതിയിൽ ഇതിനു മാസം ഏകദേശം 15000/ വരെ വേണ്ടി വരും. ഡയബെറ്റിസ് മൂലമാണ് കരൾ കേടായതെങ്കിൽ പ്രമേഹ ചിത്സക്കുള്ള ചെലവ് വേറെ.