Dr.Arun Vasudevan's Acupuncture & Alternative Medicines
Dr. Arun Vasudevan
ഡയബെറ്റീസ് പരിശോധനകൾ
  • By: admin
  • August 22, 2024

ഡയബെറ്റീസ് പരിശോധനകൾ

ഈ ഡയബെറ്റീസ് പരിശോധനകൾ സൂചിപ്പിക്കുന്നത് എന്തെല്ലാം? ഇതിൽ FBS വെറുംവയറ്റിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുന്നതാണ്. പക്ഷെ ഇത് ഡയബെറ്റീസ് ഇല്ലാത്തവർക്കും ചിലപ്പോൾ പല കാരണങ്ങളാൽ കൂടി നിൽക്കാറുണ്ട്. ടെൻഷൻ ഉള്ളവരിലും ഹോർമോൺ വ്യതിയാനങ്ങൾ, അണുബാധ എന്നിങ്ങനെ മറ്റു രോഗങ്ങളുള്ളവര്കും ഇത് കൂടി നിൽക്കാം.

RBS ന്റെ അളവും ചിലപ്പോൾ ഡയബെറ്റീസ് ഇല്ലാത്തവരിൽ കൂടി നിലക്കാറുണ്ട്. ആഹാരം കഴിക്കുന്ന രീതികൾ, ദഹനശക്‌തി, വ്യായാമം, അന്തരീക്ഷത്തിലെ താപനില, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, പ്രായം, സ്റ്റിറോയ്ഡ് മരുന്നുകളുടെ ( ഉദാ: പ്രെഡ്‌നിസോളോൺ) ഉപയോഗം എന്നിവയ്ക്കനുസരിച്ചു മാറ്റങ്ങൾ വരാം.

PPBS ആഹാരത്തിനു ശേഷം 2 മണിക്കൂർ കഴിഞ്ഞുള്ള പഞ്ചസാരയുടെ അളവ് ചിലപ്പോൾ ഡയബെറ്റീസ് ഇല്ലാത്തവരിലും കൂടി നില്ക്കാം. സമയം തെറ്റി സൂര്യാസ്തമയത്തിനു ശേഷം ആഹാരം കഴിക്കുന്നവരിലും വിശപ്പില്ലാതെ ഭക്ഷണം കഴയ്ക്കുന്നവരിലും ഇത് കൂടി നിൽക്കാം. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണം ( പഞ്ചസാര, മൈദ, FCS ചേർന്ന വേഫേർസ് പോലുള്ള കൺഫെക്ഷനെറിസ്) കഴിച്ചാലും ഇത് കൂടാം. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും കൂടാം. ഭക്ഷണം കഴിച്ചയുടൻ വ്യായാമം ചെയ്താൽ ബ്ലഡ് ഷുഗർ കൂടും.

HbA1C മദ്യപാനികളിലും വൃക്ക രോഗികളിലും കൂടി നിൽക്കും, ചുവന്ന രക്താണുക്കളുടെ തകരാറുകൾ മൂലവും ഇത് കൂടാം. ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലാവധി ശരാശരി മൂന്ന് മാസമായതു കൊണ്ടാണ് രക്തത്തിലെ ശരാശരി പഞ്ചസാര അളവ് നോക്കാൻ ഇത് പരിശോധിക്കുന്നത്.

C – peptide ന്റെ അളവ് , പാൻക്രിയാസിന്റെ പ്രവർത്തന ക്ഷമത തെളിയിക്കുന്നു. 0. 5 ng/mL മുതൽ 2. 7 ng/mL വരെ നോർമൽ ആണ്. 0. 2 ng/mL ൽ കുറവാണെങ്കിൽ ബീറ്റ കോശങ്ങൾ പ്രവർത്തിക്കുന്നില്ല എന്നോ നശിച്ചു പോയെന്നോ മനസിലാക്കാം. ഇതിനെ ടൈപ്പ് 1 ഡയബെറ്റീസ് എന്ന് പറയും. ഇതിന്റെ അളവ് വളരെ കൂടുതലാണെങ്കിൽ പാൻക്രീയാസ് കൂടുതൽ ഇന്സുലിൻ ഉത്പാദിപ്പിക്കുന്നു എന്നാണ് അർഥം. ടൈപ്പ് II ഡയബെറ്റീസ്, ഇന്സുലിൻ റെസിസ്റ്റൻസ്, പാൻക്രീയാസിലെ ട്യൂമർ തുടങ്ങിയ അവസ്ഥകൾ സൂചിപ്പിക്കുന്നു.

CRP ന്റെ അളവ് കൂടുന്നത് നമ്മുടെ ശരീരത്തിലെ ഇൻഫ്ലമേഷൻ അഥവാ നീരിറക്കം സൂചിപ്പിക്കുന്നു. അത് ഇൻസുലിൻ റെസിസ്റ്റൻസ്, റൂമാറ്റിസം, ക്യാൻസർ, ന്യൂറോപ്പതി എന്നിങ്ങനെയുള്ള രോഗങ്ങളുടെ സാധ്യത കാണിക്കുന്നു. 3 mg/L മുതൽ 10 mg/L ൽ വരെ നോർമൽ ആണ്.

ഡയബെറ്റീസ് രോഗികളിൽ 50% പേർക്കും നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഉണ്ട്. ഗ്രേഡ് 4 ആയാൽ അത് സിറോസിസ് ആയി മാറാം. അതിനാൽ ഒരു USS അബ്‌ഡോമിനൽ സ്കാൻ തുടക്കത്തിലേ കണ്ടുപിടിക്കാൻ സഹായിക്കും. അത് മാത്രമല്ല ഡയബെറ്റീസ് ഉള്ളവരിൽ കരൾ വീക്കം, പിത്താശയത്തിൽ കല്ല്, മൂത്രനാളിയിലോ വൃക്കയിലോ കല്ല് വരുന്നതും സാധാരണമാണ്. ഇതും തുടക്കലിലെ കണ്ടുപിടിച്ചു ചികിൽസിക്കുന്നതു നല്ലതാണു.
ഇന്ന് 50 വയസ്സിനുമേൽ പ്രായമുള്ള പലർക്കും പ്രോസ്റ്റേറ്റ് വീക്കം കണ്ടു വരുന്നു. ചിലരിൽ അത് മൂത്രതടസ്സം സൃഷ്ടിക്കുന്നു. രാത്രി പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നത് മൂലം ഉറക്കവും തടസ്സപ്പെടുന്നു. മൂത്രതടസ്സം മൂലം സാധാരണ ജീവിതം നയിക്കാൻ ഇവർ പ്രയാസപ്പെടും. USS സ്കാനിലൂടെ ഇത് നേരത്തെ തിരിച്ചറിയാനും ചികിൽസിച്ചു ഭേദമാക്കാനും കഴിയും.

പ്രമേഹത്തിനു മരുന്നും മറ്റും എടുക്കുന്നവർക്ക് കരളിന്റെയും വൃക്കയുടെയും പ്രവർത്തനക്ഷമത ഉറപ്പു വരുത്താൻ വർഷാവർഷം LFT യും RFT ഉം നടത്തുന്നതാണ് അഭികാമ്യം. കരളിലെ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടുകയും നീർവീക്കം ഉണ്ടാവുകയും ചെയ്യുന്നത് മൂലം ക്രമേണ സ്കാർ ടിഷ്യു ഉണ്ടായി സിറോസിസ് വരുന്നു. വൃക്കയിലും സമാനമായ പ്രവർത്തനങ്ങൾ നടന്നു വൃക്ക നശിച്ചു പോകുന്നു. മേല്പറഞ്ഞ ടെസ്റ്റുകൾ ചെയ്തു നേരത്തെ കണ്ടുപിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയും.

പ്രമേഹം കാരണം കാലുകൾ മുറിച്ചു കളയേണ്ടി വരുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. കേരളത്തിൽ ദിവസേന 100 ഓളം കാലുകൾ മുറിക്കപ്പെടുന്നു. മരുന്ന് കഴിച്ചു രക്‌തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിച്ചാലും ഇന്സുലിന് റെസിസ്റ്റൻസ് കാരണം ക്രമേണ രക്തക്കുഴലുകൾ അടയുകയും അതുവഴി കാലുകളിലേക്കുള്ള രക്തചന്ക്രമണം ഇല്ലാതാവുകയും ചെയ്യുന്നു. ഉണങ്ങാത്ത വ്രണങ്ങൾ രൂപപ്പെടുകയും കാൽ മുറിച്ചു കളയേണ്ട അവസ്ഥയും വരുന്നു. കൈകാലുകളിൽ രക്തയോട്ടം പരിശോധിക്കാൻ ഡോപ്ലർ സ്കാനും ന്യൂറോപ്പതിയുടെ വ്യാപ്തി മനസിലാക്കാൻ തെർമോഗ്രാം എന്നിവയും സഹായിക്കും. നേരത്തെ കണ്ടുപിടിച്ചാൽ ശരിയായ ചികിത്സയിലൂടെ പുതിയ രക്തക്കുഴലുകൾ ഉണ്ടായി വരും.

സാധാരണ പ്രായമാകുമ്പോൾ കേൾവിശക്തി കുറയാറുണ്ട്. എന്നാൽ ഡയബെറ്റീസുള്ളവരിൽ കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടിയാണ്. ഇന്സുലിൻ റെസിസ്റ്റൻസ് അഥവാ പ്രമേഹം ചെവിക്കുൾവശത്തെ രക്തക്കുഴലുകളെയും നാഡി ഞരമ്പുകളെയും നശിപ്പിക്കുന്നു. ഇതുമൂലം കേൾവിശക്തി പൂർണമായും നഷ്ടപ്പെടുന്നു. ഓഡിയോമെട്രി, ഓഡിയോഗ്രാം എന്നിങ്ങനെയുള്ള റെസ്റ്റുകളിലൂടെ കേൾവിശക്തി പരിശോധിക്കാം. ഹിയറിങ് എയ്‌ഡുകൾ ലഭ്യമാണെങ്കിലും നാച്ചുറൽ ശ്രവണശേഷി തിരികെ ലഭിക്കാൻ പ്രയാസമാണ്. നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.

ഡയബെറ്റീസ് രോഗികളെ ഏറ്റവും ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കാഴ്ചക്കുറവ്. 40-55 വയസ്സുകാരിൽ ഇപ്പോൾ ഇത് വളരെ കൂടുതൽ കണ്ടുവരുന്നു. പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. പ്രമേഹം ബാധിച്ചു 4-5 വർഷങ്ങൾക്കുള്ളിൽ തന്നെ പലരിലും കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. കാഴ്ചയ്ക്കു മങ്ങൽ പുളിപ്പ് കറുത്ത പാടുകൾ ചുവപ്പ് കണ്ണുവേദന എന്നിങ്ങനെ പല വിധത്തിലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കും. ഡയബെറ്റിക് റെറ്റിനോപ്പതി തുടക്കത്തിലേ കണ്ടു പിടിക്കാൻ വിവിധ കണ്ണ് പരിശോധനകൾ നടത്തേണ്ടതുണ്ട്. CDE, OCT പോലുള്ള കണ്ണ് പരിശോധനകൾ തുടക്കത്തിൽ തന്നെ രോഗാവസ്ഥ സ്‌ഥിതീകരിക്കാനും അന്ധത ഒഴിവാക്കാനും സഹായിക്കും.

മരുന്നുകളുടെ സഹായം കൂടാതെ diabetes പൂർണമായും ഒഴിവാക്കാം. ഇന്ന് തന്നെ IDRP ൽ ജോയിൻ  ചെയ്യൂ. Click Here

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

📲 +91 94475 54207

Tags: 

Leave a Reply

Your email address will not be published. Required fields are marked *