- By: admin
- August 22, 2024
കരൾ മാറ്റിവച്ചതിനുശേഷം എന്തെല്ലാം ശ്രദ്ധിക്കണം?
ഒരാൾക്ക് കരൾ മാറ്റിവയ്ക്കേണ്ട സാഹചര്യം തന്നെ വളരെ ഗൗരവമുള്ളതാണ്. അത് രോഗിയെ മാത്രമല്ല കുടുംബത്തെയും സാമ്പത്തികമായും മാനസികമായും തളർത്തുന്നു. കരൾ മാറ്റിവച്ചതിനുശേഷം എന്തെല്ലാം ശ്രദ്ധിക്കണം? സര്ജറിക്ക് ശേഷവും വളരെ ശ്രദ്ധയോടെ ഉള്ള പരിചരണവും ചികിത്സയും മാസങ്ങളോളം ആവശ്യമാണ്. അതിനുശേഷവും എല്ലാ മൂന്നു മാസം കൂടുമ്പോഴും ലാബ് പരിശോധനകുളും മരുന്നും മുടങ്ങാതെ തുടരണം . സാധാരണ ഗതിയിൽ ഇതിനു മാസം ഏകദേശം 15000/ വരെ വേണ്ടി വരും.
ഡയബെറ്റിസ് മൂലമാണ് കരൾ കേടായതെങ്കിൽ പ്രമേഹ ചിത്സക്കുള്ള ചെലവ് വേറെ.
പക്ഷെ എത്ര ശ്രദ്ധിച്ചാലും ചില പ്രശ്നങ്ങൾ കരൾ മാറ്റിവെക്കലിന് ശേഷം കണ്ടു വരുന്നുണ്ട് അത് പല താരത്തിലാവാം
പുതിയ അവയവത്തെ ശരീരം പുറം തള്ളാതിരിക്കാൻ കൊടുക്കുന്ന മരുന്നുകൾ വൃക്കകളെ നശിപ്പിക്കുകയും ക്രോണിക് റീനൽ ഫെയിലിയർ ഉണ്ടാവുകയും ചെയ്യുന്നു. ചിലരിൽ ഇത്തരം മരുന്നുകൾ ഉയർന്ന ഡോസേജിൽ കൊടുക്കേണ്ടതായി വരും. എന്നാൽ അത്തരം മരുന്നുകൾ കൊടുക്കാതിരിക്കാനും കഴിയാത്തതിനാൽ വൃക്ക രോഗം 100% പേർക്കും വരാറുണ്ട്. പലർക്കും ജീവൻ നിലനിർത്തുന്നതിനു ഡയാലിസിസ് വേണ്ടി വരാറുണ്ട്.
രോഗപ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് മൂലം പലതരം അണുബാധകൾ വരുന്നത് പതിവാണ്. തൊലിപ്പുറത്തു വരുന്ന പരു അഥവാ അബ്സെസ്സ് സ്ഥിരം വരുന്നവർ ഉണ്ട്. മറ്റു ചിലർക്ക് ചെസ്ററ് ഇൻഫെക്ഷൻ വരാറുണ്ട് വൃക്കയിലും കരളിലും ഇൻഫെക്ഷൻ വരാം. ഇതിനെല്ലാം തുടർച്ചയായി ആന്റിബയോട്ടിക് കഴിക്കുന്നവരും കുറവല്ല.
കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞവർക്ക് പലർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അനാവശ്യ കുറ്റബോധം, വിരക്തി, ആശയകുഴപ്പം, ഉറക്കമില്ലായ്മ, അകാരണമായ ഭയവും വെപ്രാളവും പരവേശവും തുടങ്ങി ഭ്രാന്തിന്റെ വക്കിലെത്തുന്നവർ വരെയുണ്ട്. ഇതിനെല്ലാം വീര്യം കൂടിയ സൈക്കിയാട്രി മരുന്നുകൾ കഴിക്കേണ്ടി വരുന്നു.
സ്ഥിരമായി വരുന്ന തലവേദന ഇവർക്കിടയിൽ സർവ്വസാധാരണയാണ്. വീര്യം കൂടിയ മരുന്നുകൾ കഴിച്ചാണ് പലരും പിടിച്ചു നിൽക്കുന്നത്. ദഹനക്കുറവ്, ഗ്യാസ്, വയറു പെരുക്കം, മലംപിടുത്തം, മനം പുരട്ടൽ, ശർദ്ദിൽ എന്നീ ലക്ഷണങ്ങളും ചിലർക്കുണ്ടാകാറുണ്ട്.
ശരീരം മുഴുവൻ നീർവീക്കം വരുക, സന്ധി വേദന, നടക്കാനും ഇരിക്കാനും പ്രയാസം എന്നിവയും ചിലർക്കുണ്ട്.
ഇങ്ങനെ അടിക്കടി വരുന്ന രോഗങ്ങൾക്കായി നിരന്തരം ആശുപത്രികളിൽ കിടക്കേണ്ടി വരുന്നുണ്ട്. ഇതിന്റെയെല്ലാം കൂടിയുള്ള ആശുപത്രി ചെലവ് സാധാരണക്കാർക്ക് താങ്ങാൻ പ്രയാസമാണ്.
ചെലവ് കുറഞ്ഞ രീതിയിൽ ഇതിനെ എങ്ങനെ നേരിടാം
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അതേസമയം അവയവം പുറംതള്ളൽ ഒഴിവാക്കാനും അക്യൂപഞ്ചർ ചികിത്സ സഹായിക്കും. ഡയബെറ്റിസ് രോഗമുള്ളവർ മരുന്നില്ലാത്ത റിവേഴ്സൽ പ്രോഗ്രാമുകളിൽ ചേർന്ന് രോഗവിമുക്തി നേടുക.
ഒരു വർഷത്തെ റിവേഴ്സൽ പ്രോഗ്രാമുകളിൽ കൂടി ജീവിത ശൈലിയിൽ കാതലായ മാറ്റം വരുത്താനും, ചെയ്യാൻ എളുപ്പമുള്ള 15 മിനിറ്റ് വ്യായാമങ്ങളിൽ കൂടി ശരീരത്തിൽ കെട്ടികിടക്കുന്ന ലിംഫിന്റെയും രക്തത്തിന്റെയും ഒഴുക്ക് കൂട്ടി വിഷാംശങ്ങൾ പുറത്തു കളയുവാനും കഴിയും.
അതോടൊപ്പം ഉള്ള സ്ട്രെസ് മാനേജ്മന്റ് പ്രോഗ്രാമുകളിലൂടെ മനസിന് ലാഘവത്വവും ഉന്മേഷവും ലഭിക്കുന്നതിലൂടെ ശിഷ്ടകാലം ആർജവത്തോടെ ജീവിക്കാനും സാധിക്കും. മരുന്നുകളുടെ അളവും എണ്ണവും കുറയ്ക്കാനും പാർശ്വ ഫലങ്ങൾ ലഘൂകരിക്കാനും ഇത് മൂലം കഴിയും.
റിവേഴ്സൽ പ്രോഗ്രാമുകളിൽ രോഗാവസ്ഥ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ മാറ്റുകയും ഗുണമുള്ള വസ്തുക്കളെ (മൈക്രോന്യൂട്രിയന്റ്സ്) ഉൾപ്പെടുത്തിയുള്ള ഡയറ്റും ആരോഗ്യകരമായ ഭക്ഷണക്രമവും ക്രമേണ നിത്യജീവിതത്തിൽ കൊണ്ടു വരാനുള്ള ട്രെയിനിങ്ങും നൽകുന്നു.
Dr. അരുൻ വാസുദേവൻ
BHMS,MBS (UK),DAcu,
IDRP,TKD Road,Muttada PO,Trivandrum.
Contact: 9447554207.
Follow us on: https://www.facebook.com/drarunvs/
Instagram: https://www.instagram.com/drarunvs/
Tags: accupressure, best treatment for diabetes, depression, diabetic reversal, heart attack, idrp